Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organ Donation

അ​വ​യ​വ​ദാ​ന​ത്തി​നു വ്യാ​ജരേ​ഖ: ആ​ശു​പ​ത്രി​ക​ളി​ൽ അ​ന്വേ​ഷ​ണം, മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്ക് ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍

കൊ​ച്ചി: അ​വ​യ​വ​ദാ​ന​ത്തി​നാ​യി വ്യാ​ജരേ​ഖ ച​മ​ച്ച കേ​സി​ല്‍ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ക്കും. അ​വ​യ​വ റാ​ക്ക​റ്റു​മാ​യി ആ​ശു​പ​ത്രി​ക​ള്‍​ക്ക് ബ​ന്ധ​മു​ണ്ടോ എ​ന്നാ​ണ് അ​ന്വേ​ഷി​ക്കു​ക. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ അ​വ​യ​വ​ദാ​നം ന​ട​ത്തി​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​രു​ടെ വീ​ട്ടി​ല്‍ എ​റ​ണാ​കു​ള​ത്തെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍നി​ന്നു​ള്ള വൃ​ക്ക​ദാ​താ​വിന്‍റെ സ​മ്മ​ത​പ​ത്ര​വും മ​റ്റു വ്യാ​ജ രേ​ഖ​ക​ളും സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.

ഡോ​ക്ട​ര്‍​മാ​രു​ടെ അ​റി​വോ​ടെ​യാ​ണോ അ​വ​രു​ടെ ഒ​പ്പം സീ​ലും ഉ​പ​യോ​ഗി​ച്ച​തെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കും. കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യാ​യ ന​ജീ​ബി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​യാ​ള്‍ സം​സ്ഥാ​നം വി​ട്ട​താ​യാ​ണ് സൂ​ച​ന. ന​ജീ​ബി​നാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വ്യാ​ജ രേ​ഖ ച​മ​ച്ച് അ​വ​യ​വ​ദാ​നം ന​ട​ത്തി​യ കേ​സി​ല്‍ ദ​മ്പ​തി​ക​ള​ട​ക്കം അ​ഞ്ചു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കു​ന്ന​ത്തു​നാ​ട് കു​മാ​ര​പു​രം മോ​റ​ക്കാ​ല ത​ടി​യ​ന്‍ വീ​ട്ടി​ല്‍ സ​ണ്ണി വ​ര്‍​ഗീ​സ്, ഭാ​ര്യ സി​നി വ​ര്‍​ഗീ​സ്, ചേ​ല​ക്കു​ളം ക​വു​ങ്ങ​പ്പ​റ​മ്പ് കു​ഴി​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ സ​നോ​ജ് എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ള​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ്രീ​ജ, സു​ധീ​ര്‍ എ​ന്നി​വ​രെ കൊ​ല്ലം കി​ളി​ക്ക​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​വ​യ​വ ക​ച്ച​വ​ട​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​യി എം​എ​ല്‍​എ, എം​പി എ​ന്നി​വ​രു​ടെ വ്യാ​ജ ലെ​റ്റ​ര്‍ പാ​ഡു​ക​ള്‍, വി​വി​ധ മെ​ഡി​ക്ക​ല്‍ ലാ​ബു​ക​ളു​ടെ വ്യാ​ജ രേ​ഖ​ക​ള്‍, ഡോ​ക്ട​റു​ടെ പേ​രും സീ​ലും ഒ​പ്പും, പോ​ലീ​സി​ന്റെ​തെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ലെ​റ്റ​റു​ക​ളും ക​ണ്ടെ​ത്തി.

ഈ ​കേ​സി​ലാ​ണ് സ​ണ്ണി വ​ര്‍​ഗീ​സ്, സി​നി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. കു​ന്ന​ത്തു​നാ​ട് പോ​ഞ്ഞാ​ശേ​രി റോ​ഡ​രി​കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൈ​ന്‍ എ​ച്ച്ഡി ഡി​ജി​റ്റ​ല്‍ സ്റ്റു​ഡി​യോ​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ അ​വ​യ​വ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ വ്യാ​ജ രേ​ഖ​ക​ള്‍, ബ്ലാ​ങ്ക് ലെ​റ്റ​ര്‍ പാ​ഡു​ക​ള്‍, സീ​ലു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കം​പ്യൂ​ട്ട​റു​ക​ള്‍ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. ഈ ​കേ​സി​ലാ​ണ് സ​നോ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up